രാത്രി വീടിന് പുറത്തിറങ്ങിയ യുവാവിനെ അജ്ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു; മുന്‍വൈരാഗ്യമെന്ന് പൊലീസ് നിഗമനം
NewsKerala

രാത്രി വീടിന് പുറത്തിറങ്ങിയ യുവാവിനെ അജ്ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു; മുന്‍വൈരാഗ്യമെന്ന് പൊലീസ് നിഗമനം

കല്‍പ്പെറ്റ: വയനാട് മീനങ്ങാടിയിൽ യുവാവിന് കത്തികൊണ്ട് വെട്ടേറ്റു. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസിനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.വീടിന് പുറത്തേക്കിറങ്ങിയ യുവാവിനെ ചൊവ്വാഴ്ച്ച രാത്രിയാണ് അജ്ഞാതരായ ഒരു കൂട്ടം ആളുകളെത്തി കത്തി കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചത്. തലയ്ക്കാണ് വെട്ടേറ്റത്. ഉടന്‍ തന്നെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ സിബിയെ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റ സിബി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാത്രി പിറകിൽ നിന്നുള്ള ആക്രമണമായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സിബി പറയുന്നു. മീനങ്ങാടിയിൽ പന്നിഫാം നടത്തുന്ന സിബി മുൻപ് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. മീനങ്ങാടിയില്‍ പന്നിഫാം നടത്തുന്ന സിബി തോമസിനെ ടൗണിലെ ബാറിന് സമീപം വെച്ച് പൊലീസുകാര്‍ ലാത്തി ഉപയോഗിച്ച് തല്ലിയെന്നാണ് പരാതി. തനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പൊലീസ് കെട്ടിച്ചമച്ചതെന്നും സിബി ആരോപിക്കുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും സിബി പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് സിബിയ്ക്ക് വെട്ടേല്‍ക്കുന്നത്.

Related Articles

Post Your Comments

Back to top button