സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരി പിടിയില്‍
KeralaNews

സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരി പിടിയില്‍

പേരാമ്പ്ര: സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം ജ്വല്ലറിയില്‍ മുക്കുപണ്ടംവെച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരിയും മുന്‍ജീവനക്കാരിയും പോലീസ് പിടിയില്‍. നടക്കാവ് പുതിയേടത്ത് ശ്രീലക്ഷ്മി (25), കൂത്താളി ചാത്തങ്കോട്ട് വിസ്മയ (21) എന്നിവരാണ് അറസ്റ്റിലായത്. സൗമ്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്.

സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടമായ കാര്യം അറിഞ്ഞത്. അഞ്ച് മാലയും മൂന്ന് ബ്രേസ് ലെറ്റുമാണ് ജ്വല്ലറിയില്‍ നിന്ന് നഷ്ടമായത്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments

Back to top button