CovidDeathEditor's ChoiceHealthLatest NewsNationalNewsWorld

ലോകത്ത് കൊവിഡ് ബാധിതർ 5.25 കോടിയിലേക്ക്.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5.25 കൊടിയിലേക്ക് ഉയരുകയാണ്. ലോകത്ത് ഇതുവരെ 5,24,06,399 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,88,676 മനുഷ്യ ജീവൻ ആണ് ഇതുവരെ കോവിഡ് കവർന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം കവിഞ്ഞിട്ടുണ്ട്.

അമേരിക്കയിൽ സ്ഥിതി അതീവ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ്. യു എസിൽ ഇതുവരെ 1,06,98,196 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,47,233 പേർ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയാറ് ലക്ഷം പിന്നിട്ടുണ്ട്.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഉള്ള ഇന്ത്യയിൽ 86,84,039 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,28,164 പേർ മരിച്ചു. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എൺപത് ലക്ഷം പിന്നിട്ടു. 92.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന ബ്രസിലിൽ കോവിഡ് ബാധിതർ അമ്പത്തേഴ് ലക്ഷം പിന്നിട്ടു. 1,63,406 പേർ മരിച്ചു. 50,64,344 പേർ രോഗമുക്തി നേടി. റഷ്യയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പതിനെട്ട് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 31,593 പേർ മരണപെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button