ലോകത്ത് കൊവിഡ് ബാധിതർ 8.22 കോടിയായി.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്. ആകെ രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തി രണ്ട് ലക്ഷം പിന്നിട്ടു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 17,95,044 പേർ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എൺപത്തിമൂന്ന് ലക്ഷം കവിഞ്ഞിട്ടുണ്ട്.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. യുഎസിൽ ഒന്നരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം കവിഞ്ഞു എന്നാണ് വേൾഡോമീറ്ററിന്റെ കണക്കുകൾ പറയുന്നത്. 3,46,442 പേർ മരണപെട്ടതായും,1.18 കോടി പേർ സുഖം പ്രാപിച്ചതായും കണക്കുകൾ പറയുന്നുണ്ട്. ഇതിനിടെ പുതിയ കൊവിഡ് വൈറസ് അമേരിക്കയിലും സ്ഥിരീകരിക്കുകയുണ്ടായി.
രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. രാജ്യത്ത് 1,02,45,326 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,60,678 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1,48,475 ആയി. തൊണ്ണൂറ്റിയെട്ട് ലക്ഷം പേർ രോഗമുക്തരായി.
ബ്രസീലാണ് രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,92,716 പേർ മരണപെട്ടു. അറുപത്തിയാറ് ലക്ഷം പേർ രോഗ ശാന്തി നേടി.