കോഴിക്കോട് ജില്ലയിലും മാവോയിസ്റ്റ് സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്
NewsKerala

കോഴിക്കോട് ജില്ലയിലും മാവോയിസ്റ്റ് സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: ജില്ലയിലെ നരിപ്പറ്റ ഗ്രാമപഞ്ചായത്തില്‍ മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്. നരിപ്പറ്റ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന എടോനി മലയില്‍ പോലീസ് പരിശോധന നടത്തി. എടോനി ക്വാറി, തരിപ്പ ക്രഷര്‍ മേഖലയിലായാണ് പ്രദേശവാസിയായ ഒരാള്‍ നാലംഗ മാവോയിസ്റ്റ് സംഘത്തെ കണ്ടത്.

ഇതില്‍ ഒരാള്‍ മാത്രമാണ് മലയാളം സംസാരിക്കുന്നതെന്നും മറ്റുള്ളവര്‍ ഹിന്ദിയിലാണ് ആശയവിനിമയം നടത്തുന്നതെന്നും ഇയാള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ടീ ഷര്‍ട്ടും ബര്‍മുഡയും ധരിച്ച് വലിയ ബാഗുകളുമായി എത്തിയ ഇവര്‍ അരിയും ഭക്ഷണവും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ വയനാട് ഭാഗത്തേക്ക് പോവുകയും ചെയ്തു.

പോലീസുകാരുടെ കൈവശമുള്ള മാവോയിസ്റ്റുകളുടെ ഫോട്ടോകളില്‍ നിന്ന് ഇവരെ ഏകദേശം നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റ്യാടി പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി. വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തക്കുന്ന പോലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച കബനീദളത്തിലെ അംഗങ്ങളാണ് കഴിഞ്ഞദിവസം എത്തിയവരെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button