'കസ്റ്റമര്‍ ഇല്ലാതെ അനാശാസ്യം നടക്കില്ല'; ഇടപാടുകാരനും കുറ്റം ബാധകമെന്ന് ഹൈക്കോടതി
NewsKerala

‘കസ്റ്റമര്‍ ഇല്ലാതെ അനാശാസ്യം നടക്കില്ല’; ഇടപാടുകാരനും കുറ്റം ബാധകമെന്ന് ഹൈക്കോടതി

കൊച്ചി: അനാശാസ്യകേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം ബാധകമാണെന്ന് ഹൈക്കോടതി. മൂവാറ്റുപുഴ സ്വദേശിയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ലൈംഗിക ചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ലെന്നും ഇടപാടുകാരന്‍ ഇല്ലാതെ അനാശാസ്യം നടക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആവശ്യക്കാരന്‍ പരിധിയില്‍ വരുന്നില്ലെങ്കില്‍ നിയമത്തിന്റെ ലക്ഷ്യംതന്നെ പരാജയപ്പെടുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. 2007-ലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടപാടുകാരനായ തനിക്കെതിരെ അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഇടപാടുകാരന്‍ (കസ്റ്റമര്‍) എന്നത് നിയമത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലൈംഗികചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ല. കസ്റ്റമര്‍ ഇല്ലാതെ അനാശാസ്യം നടക്കുകയില്ല. കസ്റ്റമറും നിയമത്തിന്റെ പരിധിയില്‍ വരുമെന്നുതന്നെയാണ് നിയമനിര്‍മാണ സമിതി ഉദ്ദേശിച്ചതെന്നും കോടതി വിലയിരുത്തി.

Related Articles

Post Your Comments

Back to top button