ചൂലെടുക്കുന്ന ദ്രുപദിയും പുവെടുക്കുന്ന ദ്രുപതിയും തമ്മിൽ അന്തരമുണ്ട് : ഡോ. അരുൺകുമാർ
NewsKeralaNationalPolitics

ചൂലെടുക്കുന്ന ദ്രുപദിയും പുവെടുക്കുന്ന ദ്രുപതിയും തമ്മിൽ അന്തരമുണ്ട് : ഡോ. അരുൺകുമാർ

അപ്രതീക്ഷിത നീക്കത്തിനൊടുവിൽ ബിജെപി‌യുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാൽ ചെയ്തവരിൽ ഒരാളായ ദ്രൗപദി മുർമു പ്രസിഡൻറ് പദത്തിലേക്ക് എത്തുമ്പോൾ ആദിവാസ സമൂഹങ്ങളുടെ രാഷ്ട്രീയ മോചനമാകാത്തത് രണ്ട് കാരണങ്ങളാലാണ് എന്ന് ചൂണ്ടിക്കാണിക്കുകയാണ് മാധ്യമ പ്രവർത്തകനായ ഡോ അരുൺ കുമാർ.

അരുൺ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബി.ജെ.പി ഇപ്പോഴും വനവാസിയായി ബ്രാൻഡു ചെയ്തവരിൽ ഒരാളായ ദ്രൗപദി മുർമു പ്രസിഡൻറ് പദത്തിലേക്ക് എത്തുമ്പോൾ ആദിവാസ സമൂഹങ്ങളുടെ രാഷ്ട്രീയ മോചനമാകാത്തത് രണ്ട് കാരണങ്ങളാലാണ്.

ഒന്ന് ,

തുല്യത നടിക്കൽ അഥവ പ്ലെയിൻ ഫോക്സ് എന്ന പ്രചരണ വേലയാണിത്. ആദിവാസികൾക്ക് എതിരു നിൽക്കുമ്പോഴും തങ്ങൾ ആദിവാസികളുടേയുമാണ് എന്ന ക്ലയിമാണ്. അതു കൊണ്ട് ഒന്നും തന്നെ സംഭവിക്കില്ല. രാജ്യത്തെ പ്രധാന മന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയിരിക്കുന്നതിൻ്റെ നൂറിലൊരംശം കരുത്തേ ഈ പദവി ക്കുള്ളു.

രണ്ട്,

ഇന്നു കണ്ട ചിത്രം പോലെ ക്ഷേത്ര മുറ്റം തൂക്കുന്ന ഭക്തയാകാം, പക്ഷെ ക്ഷേത്രതന്ത്ര വിധിയിലും പൂജാ വിധിയിലും പങ്കാളിയാവുകയോ അവയെ അന്തസ്സോടെ നിരാകരിക്കാനോ ഒരിക്കലും കഴിയാത്തിടത്തോളം ഈ തീരുമാനത്തിന് പുരോഗമന രാഷ്ട്രീയ മൂല്യമില്ല.എന്നു മാത്രവുമല്ല, ഒരു സമൂഹത്തിൻ്റെ അയഥാർത്ഥ പ്രതീകവൽക്കരണം മാത്രമായി ചുരുക്കുകയും ചെയ്യുന്നു. . ചൂലെടുക്കുന്ന ദ്രുപദിയും പുവെടുക്കുന്ന ദ്രുപതിയും തമ്മിൽ അത്രമേൽ വലിയ ഗ്യാപുണ്ട്.

തുല്യത നടിക്കൽ അഥവ പ്ലെയിൻ ഫോക്സ് എന്ന പ്രചരണ വേലയാണിത്. ആദിവാസികൾക്ക് എതിരു നിൽക്കുമ്പോഴും തങ്ങൾ ആദിവാസികളുടേയുമാണ് എന്ന ക്ലയിമാണ്. അതു കൊണ്ട് ഒന്നും തന്നെ സംഭവിക്കില്ല. രാജ്യത്തെ പ്രധാന മന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയിരിക്കുന്നതിൻ്റെ നൂറിലൊരംശം കരുത്തേ ഈ പദവി ക്കുള്ളു. രണ്ട്, ഇന്നു കണ്ട ചിത്രം പോലെ ക്ഷേത്ര മുറ്റം തൂക്കുന്ന ഭക്തയാകാം, പക്ഷെ ക്ഷേത്രതന്ത്ര വിധിയിലും പൂജാ വിധിയിലും പങ്കാളിയാവുകയോ അവയെ അന്തസ്സോടെ നിരാകരിക്കാനോ ഒരിക്കലും കഴിയാത്തിടത്തോളം ഈ തീരുമാനത്തിന് പുരോഗമന രാഷ്ട്രീയ മൂല്യമില്ല.എന്നു മാത്രവുമല്ല, ഒരു സമൂഹത്തിൻ്റെ അയഥാർത്ഥ പ്രതീകവൽക്കരണം മാത്രമായി ചുരുക്കുകയും ചെയ്യുന്നു. . ചൂലെടുക്കുന്ന ദ്രുപദിയും പുവെടുക്കുന്ന ദ്രുപതിയും തമ്മിൽ അത്രമേൽ വലിയ ഗ്യാപുണ്ട്.

Related Articles

Post Your Comments

Back to top button