'ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഒരു സൗകര്യവുമില്ല'; നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്
NewsKeralaLocal News

‘ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഒരു സൗകര്യവുമില്ല’; നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്

കൊച്ചി: ബ്രഹ്‌മപുരം പ്ലാന്റില്‍ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലമില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങള്‍ പലതും നശിച്ചിട്ടുണ്ടെന്നും നിലവിലുള്ള കെട്ടിടങ്ങള്‍ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രഹ്‌മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണം.

സമയബന്ധിതമായി ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ യന്ത്രങ്ങള്‍ പ്ലാന്റില്‍ ഇല്ല എന്നും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ബ്രഹ്‌മപുരം പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുള്ള യന്ത്രങ്ങളോ സൗകര്യങ്ങളോ ഇല്ല ആകെയുള്ളത് ഒരു ഷെഡ് മാത്രം പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Post Your Comments

Back to top button