Kerala NewsLatest NewsNews

റേഷന്‍ വിതരണത്തില്‍ സ്തംഭനമില്ലന്ന് മന്ത്രി ജി. ആര്‍. അനില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ രംഗത്ത് സ്തംഭനമില്ലന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. തകരാര്‍ കണ്ടയുടന്‍ തന്നെ പരിഹാര നടപടികളും സ്വീകരിച്ചു. ചിലര്‍ സംസ്ഥാനത്ത് റേഷന്‍ സ്തംഭനമെന്ന പ്രചരിപ്പിച്ചു.

എന്നാല്‍ ഇന്നുമാത്രം നാല്പതിനായിരം പേരാണ് റേഷന്‍ വാങ്ങിയത്. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇന്നലെ രണ്ട് ലക്ഷത്തോളം പേരാണ് റേഷന്‍ വാങ്ങിയത്.

എന്നാല്‍ ഓവര്‍ലോഡ് കാരണമാണ് ഇ പോസ് മെഷിന്‍ തകരാറിലായതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് റേഷന്‍ വിതരണത്തിനുള്ള പുതിയ സമയ ക്രമീകരണം നിലവില്‍ വന്നു. ഏഴു ജില്ലകളില്‍ രാവിലെ എട്ടരയ്ക്ക് റേഷന്‍ വിതരണമാരംഭിച്ചു.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണങ്ങളോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.

Related Articles

Back to top button