'സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല'; ആര്‍എസ്എസും കോണ്‍ഗ്രസും പ്രവര്‍ത്തിച്ചത് പരസ്പരം സഹകരിച്ചാണെന്ന് എം വി ഗോവിന്ദന്‍
NewsKerala

‘സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല’; ആര്‍എസ്എസും കോണ്‍ഗ്രസും പ്രവര്‍ത്തിച്ചത് പരസ്പരം സഹകരിച്ചാണെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍:കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പരസ്പരം സഹകരിച്ചാണ് ആര്‍എസ്എസും കോണ്‍ഗ്രസും കണ്ണൂരില്‍ പ്രവര്‍ത്തിച്ചതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ ആരോപിച്ചു

ആര്‍എസ്എസ് കണ്ണൂര്‍ ജില്ലയെ ദത്തെടുത്ത് സിപിഐഎമ്മിനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. സിപിഐഎം ആര്‍എസ്എസ് ശാഖ ആക്രമിച്ചു എന്ന് പറയുന്നത് വെള്ളപൂശലാണ്’, എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം ആർഎസ്എസിനെ ആക്രമിച്ചുവെന്ന് പറയുന്നത് ആർഎസ്എസിനെ വെള്ളപൂശാൻ. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഐഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു

Related Articles

Post Your Comments

Back to top button