ഷാനവാസിനെതിരെ തെളിവില്ല, ജാഗ്രതക്കുറവുണ്ടായി; അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
KeralaNews

ഷാനവാസിനെതിരെ തെളിവില്ല, ജാഗ്രതക്കുറവുണ്ടായി; അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കൊല്ലം ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എ ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാന്‍. എന്നാല്‍ അദ്ദേഹം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. തെറ്റായ രീതിയില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ നീങ്ങിയാല്‍ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴയിലെ കാര്യം അന്വേഷിക്കും. ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ല. പക്ഷെ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. സി പി എം പ്രവർത്തകർ പ്രതിയാകുമ്പോൾ വാർത്തയാക്കുന്ന മാധ്യമങ്ങൾ മറ്റ് പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇത് കാണിക്കുന്നില്ല. വാഹനം വാടകക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

Related Articles

Post Your Comments

Back to top button