CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ഭീകരബന്ധം കേരളത്തിൽ കൂടുതൽ അറസ്റ്റുണ്ടാകും.

എൻ ഐ എ കേരളത്തിൽ തേടിവന്ന അഞ്ചു ഭീകരരിൽ പാക്കിസ്ഥാനിലെ അൽഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 3 പേരെ മാത്രം പിടികൂടാനായി സാഹചര്യത്തിൽ മറ്റു 2 പേർക്കു വേണ്ടിയും,ഭീകരർക്ക് സഹായങ്ങളും, സൗകര്യങ്ങളും ഓര്ക്കി കൊടുത്തവർക്ക് വേണ്ടി എൻഐഎ അന്വേഷണം ഊർജിതമാക്കി.
അൽഖായിദ ബന്ധത്തിന്റെ പേരിൽ കേരളത്തിൽ കൂടുതൽ അറസ്റ്റിനു സാധ്യത ഇതോടെ വർധിച്ചിരിക്കുകയാണ്. മൂന്നു പേർ അറസ്റ്റിലായതോടെ മറ്റു ഭീകരർ കേരളം വിടാനുള്ള സാധ്യത വർധിച്ചിരിക്കെ, ഇവർക്ക് കേരളത്തിലെ സ്ലീപ്പർ സെല്ലുകൾ അഭയം നൽകിയിട്ടുണ്ടോ എന്നാണു എൻ ഐ എ സംശയിക്കുന്നത്. കേരളത്തിന് പുറമെ, ഭോപാൽ, മുംബൈ എന്നിവിടങ്ങളിലേക്കും ഇവർക്കായി എൻ ഐ എ ഒരേസമയം വല വിരിച്ചിരിക്കുകയാണ്.
മലയാളികൾ ഉൾപ്പടെ ചിലർ എൻഐഎയുടെ വലയിലായിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടെകിലും എൻ ഐ എ ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്ന് പോലും പുറത്ത് വിട്ടിട്ടില്ല. എൻഐഎ സംഘം രണ്ടാഴ്ച മുൻപു മുതൽ കേരളത്തിൽ കൊല്ലം, പെരുമ്പാവൂർ, എറണാകുളം മലപ്പുറം, കോഴിക്കോട് പോക്കറ്റുകളിൽ അന്വേഷണം നടത്തി വരുന്നതായാണ് സൂചന.
കേരളത്തിൽ ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവർത്തിക്കുന്ന 30 ലേറെപ്പേർ ഇപ്പോൾ തന്നെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ജമിയത്തുൽ മുജാഹിദീൻ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടനയ്ക്കു കേരളത്തിൽ സാന്നിധ്യമുള്ളതായി എൻ ഐ എ സംശയിക്കുന്നുണ്ട്. 2019 ൽ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതിഥിത്തൊഴിലാളികളുടെ കൂട്ടത്തിൽ താമസിച്ചിരുന്നവരും അവരുമായി അടുത്ത ബന്ധം പുലർത്തുന്നവരുമാണ് ഇവരെന്നാണ് വിവരം. രാജ്യത്ത് നിരോധിച്ച 7 സംഘടനകളുടെ ഒളിപ്രവർത്തനത്തിനു കേരളം വേദിയാക്കുന്നുവെന്നാ ണു കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, അതിഥി തൊഴിലാളികളെ കൂട്ടത്തോടെ ബ്രോക്കർ മാർവഴി കൂട്ടികൊണ്ടു വരുന്നതിനു ചുക്കാൻ പിച്ചിരുന്ന പെരുമ്പാവൂർ, എറണാകുളം, മലപ്പുറത്തെ കോഴിക്കോട് നിന്നുള്ള രാഷ്ട്രീയ കങ്കാണിമാർ ഭീകരരുടെ അറസ്റ്റോടെ തീർത്തും വെട്ടിലായിരിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്ക് കൂടുതൽ പേർക്ക്
ജോലികൊടുക്കാനും, അവരെ നാട്ടിലെത്തിച്ചു അവർക്ക് താമസ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനും അവരെ ഭരിക്കുന്ന പാർട്ടിയുടെ പ്രമുഖ ഇടതുപക്ഷ തൊഴിലാളി യൂണിയന്റെ ഭാഗമാക്കാനും, അവർക്ക് റേഷൻ കാർഡും, വോട്ടർ ഐ ഡി യും വരെ തരപ്പെടുത്തി കൊടുക്കുന്നത് കേരളത്തിലെ രാഷ്ട്രീയ ബ്രോക്കർമാരാണ്.
കേരള സർക്കാരിന് അതിഥി തൊഴിലാളികളോട്, പ്രവാസികളായ മലയാളികളോടും, കേരളത്തിലെ തൊഴിൽ രഹിതരോടും ഉള്ളതിനേക്കാൾ കൂടുതൽ സ്നേഹം അതിഥിയുടെ കാട്ടുന്നതിന്റെ പിന്നിൽ ഇവരിൽ തങ്ങളുടെ തൊഴിലാളിയൂണിയനുള്ള ശക്തിയും,കേരളത്തിലുള്ള അവരുടെ വോട്ടു കിട്ടുമെന്ന ഉറപ്പുമാണ്. പെരുമ്പാവൂർ ഇതിനു വ്യക്തമായ ഉദാഹരണവുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button