തിയേറ്റർ ഇളക്കി മറിക്കാൻ അവർ എത്തുന്നു രോമാഞ്ചം ഇന്ന് തീയേറ്ററുകളിലേക്ക്
NewsEntertainment

തിയേറ്റർ ഇളക്കി മറിക്കാൻ അവർ എത്തുന്നു രോമാഞ്ചം ഇന്ന് തീയേറ്ററുകളിലേക്ക്

സൗബിന്‍ ഷാഹിര്‍ ചിത്രം രോമാഞ്ചം ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നതാണ് എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു.2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

റിലീസിനോട് അനുബന്ധിച്ച് നിർമ്മാതാവായ ജോൺപോൾ തന്റെ ഇൻസ്റ്റാ​ഗ്രാം പേജിൽ കുറിച്ച പോസ്റ്റ്‌ കഴിഞ്ഞദിവസം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.തന്റെ കരിയറുൾപ്പടെ എല്ലാം ഇനി പ്രേക്ഷകരുടെ കയ്യിൽ ആണെന്നും തന്റെ ആദ്യ സിനിമയായ ഗപ്പിക്ക്‌ വച്ച് നീട്ടിയ ടിക്കറ്റിന്റെ പൈസ രോമാഞ്ചത്തിനു ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കണം എന്നും ആ കുറിപ്പിൽ പറയുന്നു. ആ കുറിപ്പിനുണ്ടായ സ്വീകാര്യതയും, ഇന്നും ട്രെൻഡിങ്ങിൽ തുടരുന്ന ഗാനങ്ങളും, അവസാനം ഇറങ്ങിയ ട്രൈലറും കാണുമ്പോൾ നല്ലൊരു തീയേറ്റർ വിരുന്നാകും ചിത്രമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

Related Articles

Post Your Comments

Back to top button