ബല്‍ജിയത്തിന്റെ വിജയത്തില്‍ ഹീറോയായി തിബോ കോര്‍ട്ട
Sports

ബല്‍ജിയത്തിന്റെ വിജയത്തില്‍ ഹീറോയായി തിബോ കോര്‍ട്ട

ദോഹ: ഖത്തറിലെ ലോകകപ്പില്‍ ബല്‍ജിയവും കാനഡയും ഏറ്റുമുട്ടിയപ്പോള്‍ അര്‍ഹിച്ച വിജയം സ്വന്തമാക്കാനാകാതെ കാനഡ. തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടും തിബോ കോര്‍ട്ട എന്ന ബല്‍ജിയം ഗോള്‍ കീപ്പറെ മറികടക്കാന്‍ കാനഡയ്ക്കായില്ല. ഫിനിഷിംഗിലെ പിഴവിനെ പഴി പറയാമെങ്കിലും അതിലുപരിയായി നിന്നു കോര്‍ട്ടയുടെ മികവ്.

പേരുകേട്ട ബല്‍ജിയത്തിനെതിരെ പേടിയില്ലാതെ കളിച്ച കാനഡ 44ാം മിനുട്ടില്‍ മിച്ചി ബാറ്റ്ഷു നേടിയ ഗോളില്‍ തോല്‍വി സമ്മതിച്ചു. ഗോള്‍ വഴങ്ങിയ കാനഡ തങ്ങളുടെ ആക്രമണ ഫുട്‌ബോള്‍ കൈവെടിയാന്‍ തയാറാവാത്തതാണ് ആരാധകര്‍ക്ക് കാഴ്ചയുടെ വിരുന്ന് സമ്മാനിച്ചത്. ആദ്യം മുതല്‍ ആക്രമിച്ചുകളിച്ച കാനഡയ്ക്ക് എട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിക്കാനായില്ല.

അല്‍ഫോണ്‍സോ ഡേവിഡ് എടുത്ത പെനാല്‍ട്ടി കിക്ക് തട്ടിത്തെറിപ്പിച്ച ഗോളി തിബോ കോര്‍ട്ട കാനഡയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. 30ാം മിനുട്ടില്‍ അലിസ്റ്റര്‍ ജോണ്‍സണിന്റെ ഷോട്ട് തട്ടിത്തെറിപ്പിച്ച കോര്‍ട്ട വീണ്ടും ബെല്‍ജിയത്തെ കാത്തു. 80ാം മിനുട്ടില്‍ വീണ്ടും കോര്‍ട്ട ബെല്‍ജിയത്തെ രക്ഷിച്ചു. ഡേവിഡിന്റെ ഉഗ്രനൊരു ഹെഡ് അതിസമര്‍ഥമായി തട്ടിയകറ്റിയ കോര്‍ട്ട ബല്‍ജിയത്തിന്റെ വിജയം ഉറപ്പിച്ചു.

Related Articles

Post Your Comments

Back to top button