
പാറക്കടവ്: പോക്കറ്റടിച്ച പേഴ്സില്‍നിന്ന് പണം മാത്രമെടുത്ത് രേഖകള്‍ ഉടമസ്ഥന് തിരികെ നല്കി മോഷ്ടാവ്. ചെക്യാട് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന് പാറക്കടവാണ് രേഖകള്‍ തിരികെ നല്കിയ കള്ളന് സാമൂഹികമാധ്യമങ്ങള്‍ വഴി നന്ദിയറിയച്ചത്.
കഴിഞ്ഞ ദിവസം ചിന്തന്‍ശിബിരം കഴിഞ്ഞുവരുമ്പോഴാണ് ഇയാളുടെ പേഴ്സ് കോഴിക്കോട് ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ച് കാണാതാവുന്നത്. വിവിധ രേഖകളും എടിഎം കാര്‍ഡും 700 രൂപയുമായിരുന്നു പേഴ്സിലുണ്ടായിരുന്നത്. പുതിയ എടിഎം കാര്‍ഡിനും മറ്റ് രേഖകള്‍ക്കും അപേക്ഷ കൊടുക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് പോസ്റ്റോഫീസില്‍നിന്ന് നഷ്ടപ്പെട്ട പേഴ്സ് ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചുകെണ്ട് ഫോണ്‍കോള്‍ വരുന്നത്. മോഹനന്റേത് ഉള്‍പ്പെടെ നാല് പേഴ്സുകളില്‍ നിന്നും പണമെടുത്തശേഷം പേഴ്സുകള്‍ കള്ളന് തപാല്‍ബോക്സില്‍ നിക്ഷേപിക്കുകയായിരുന്നു.
Post Your Comments