തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതി പിടിയിൽ
NewsKerala

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതിയെ വഞ്ചിയൂർ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ കയറി പ്രതി കടന്നു പിടിച്ചത്.

പഴനി തീര്‍ത്ഥാടകന്‍ ആണെന്നും ഭിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. പെണ്‍കുട്ടി പണം നല്‍കിയപ്പോള്‍, ഭസ്മം നല്‍കാനെന്ന വ്യാജേന ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് എത്തിയത്. പെൺകുട്ടിക്ക് ഭസ്മം നൽകാനെന്ന വ്യാജേന ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

Related Articles

Post Your Comments

Back to top button