തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംഭവിക്കാന്‍ പാടില്ലത്തതാണ് സംഭവിച്ചത്.
ആശ്രദ്ധ കൊണ്ടാണ് ഇത് സംഭവിച്ചത്. സംഭവിച്ച് പോയി. തീര്‍ച്ചയായും ഒഴിവാക്കേണ്ടിയിരുന്ന ഒന്നായിരുന്നു അത് എന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. അതേ സമയം തിരുവാതിരകളി നടത്തിയതില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ജില്ലാ നേതൃത്വവും പറഞ്ഞിരുന്നു.
ഒമിക്രോണ്‍ സംസ്ഥാന അതിവേഗം വ്യാപിക്കുമ്പോള്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോള്‍ തന്നെ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുതന്നെ ഇത്തരമൊരു നടപടി ഉണ്ടായത് പ്രതിഷേധാര്‍ഹമാണ്.
തിരുവാതിര നടത്തിയതിനെതിരെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം പാറശാല പോലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
Post Your Comments