ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം: യൂദാസിന്റെ ചിത്രം പങ്കുവെച്ച് എൻ എസ് മാധവൻ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്‍ക്കിടെ ചലച്ചിത്ര രംഗത്തുള്ള ചിലർ കൂറുമാറിയെന്ന വാർത്തയിൽ പ്രതികരണവുമായി എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത്. നടി ഭാമയ്ക്കെതിരേ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. നടി ഭാമയെ പേരെടുത്ത് പറഞ്ഞായിരുന്നു എൻ എസ് മാധവന്റെ വിമർശനം.
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ഒരു സിനിമയിലെ പടം പങ്കുവെച്ചായിരുന്നു എൻ.എസ്. മാധവന്റെ പ്രതികരണം. ‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് അദ്ദേഹം ക്യാപ്ഷനായി നൽകിയത്.കഴിഞ്ഞ ദിവസം സംഭവത്തിൽ നടി രേവതിയടക്കമുള്ളവർ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും നടൻ സിദ്ദിഖും കൂറുമാറുന്നത്. ഭാമയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും ശക്തമായിരുന്നു.
സിനിമയിലെ സ്വന്തം സഹപ്രവർത്തകരെ വിശ്വസിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നായിരുന്നു രേവതിയുടെ പ്രതികരണം. റീമ കല്ലീങ്കലും രമ്യാ നമ്പിശനും ഭാമയെ രൂക്ഷമായി വിമർശിച്ചിരുന്നു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ദിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.