തോമസ് ഐസക് അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു: ഇഡി
NewsKerala

തോമസ് ഐസക് അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു: ഇഡി

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക് അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മസാല ബോണ്ടിലെ അന്വേഷണത്തില്‍ ഇഡിക്കെതിരെ തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി അപക്വമാണ്. മാത്രമല്ല വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇഡിയുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമുണ്ട്. അന്വേഷണം ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണ്. അതിനാല്‍ ആരുടെയും പങ്കാളിത്തം സംബന്ധിച്ച് ഒന്നും പറയാനാവില്ല. ഇഡി അന്വേഷണത്തെ നിശ്ചലമാക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നതെന്നും ഇഡി ആരോപിച്ചു.

ഇഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികള്‍ക്ക് സാധിക്കില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായ രേഖകള്‍ ഹാജരാക്കാനാണ് സമന്‍സ് അയച്ചതെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. മസാല ബോണ്ട് കേസില്‍ ഇഡി നടത്തുന്ന അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

Related Articles

Post Your Comments

Back to top button