CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
എൻ ഐ എ അറസ്റ്റ് ചെയ്തവരെ ഡൽഹിക്കു കൊണ്ട് പോകും.

അൽഖ്വയ്ദ ബന്ധത്തിന്റെ പേരിൽ കൊച്ചിയിൽ പിടിയിലായ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെ എൻ.ഐ.എ ഡൽഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂർ, കളമശേരി മേഖലകളിൽ നിന്ന് ശനിയാഴ്ച പിടികൂടിയ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈൻ എന്നിവരെയാണ് ഡൽഹി കോടതിയിൽ ഹാജരാക്കുക.ശനിയാഴ്ച പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എൻ.ഐ.എയ്ക്ക് ലഭിച്ചിരുന്നു. ഡൽഹിയിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണം ഡൽഹിയിലാകും ഇനി നടക്കുക. ഇതിനിടെ കൊച്ചിയിൽ പിടിയിലായ മൂന്ന് പേർക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചു എൻ.ഐ.എ കൊച്ചി യുണിറ്റ് അന്വേഷണം തുടരുകയാണ്.