
മുംബൈ: മാനനഷ്ട കേസില്‍ പരാതിയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈക്കോടതിയില്‍. കോവിഷീല്‍ഡ് വാക്സിനുകള്‍ ഉപയോഗിച്ച് നാല് ദശലക്ഷം മനുഷ്യരുടെ ജീവന് രക്ഷിച്ചവരെ കൊലപാതകികളെന്ന് മുദ്ര കുത്തുന്നുവെന്ന പരാതിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ജസ്റ്റിസ് ആർ ഐ ചഗ്ല അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട് എവേക്കണ്‍ ഇന്ത്യ മൂവ്മെന്റ് സ്ഥാപകന്‍ യോഹാൻ ടെംഗ്രയും സ്റ്റിയറിംഗ് കമ്മിറ്റി അംഗം അംബർ കോയിരിയും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനെവാലയ്ക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും ലേഖനങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് കമ്പനി ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ഇരുവരും മാപ്പു പറയണമെന്നും 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന് ആസ്പി ചിനോയ് ആണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ഹാജരായത്. യോഹാന്‍ ടെന്‍ഗ്രയും അംബാര്‍ കോയിരിയും നടത്തുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
Post Your Comments