വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍, കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
NewsNational

വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍, കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വിശാഖപട്ടണം: വിശാഖപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേർ അറസ്റ്റിൽ. വിശാഖപട്ടണത്തിന് തൊട്ടടുത്ത് കാഞ്ചരപാളം എന്ന സ്ഥലത്ത് വച്ച് ബുധനാഴ്ച്ചയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.

മൂന്ന് പേരും മദ്യപിച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ ട്രെയിനിന് കല്ലെറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കല്ലേറിൽ എക്സ്പ്രസിന്‍റെ ഒരു കോച്ചിലെ ചില്ലുകൾ മുഴുവൻ തകർന്നിരുന്നു. പ്രധാനമന്ത്രി ജനുവരി 19 ന് ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന ട്രെയിനിന്‍റെ കോച്ചുകളുടെ ചില്ലുകളാണ് ഇവർ കല്ലെറിഞ്ഞ് തകർത്തത്.

Related Articles

Post Your Comments

Back to top button