വാടക വീട്ടില്‍നിന്ന് എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍
NewsKeralaCrime

വാടക വീട്ടില്‍നിന്ന് എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: വാടക വീട്ടില്‍നിന്ന് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. അഞ്ച് ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെയാണ് കൊച്ചി സിറ്റി നര്‍ക്കോട്ടിക് സെല്‍ പിടികൂടിയത്. കളത്തില്‍ പറമ്പില്‍വീട്ടില്‍ കെ. കൃഷ്ണ (22), മദര്‍ തെരേസ റോഡില്‍ വിജയ് കൃഷ്ണന്‍ (23), കുളത്തില്‍ പറമ്പില്‍ വീട്ടില്‍ ജോയല്‍ സ്റ്റീഫന്‍ (24) എന്നിവരാണ് പിടിയിലായത്.

കങ്ങരപ്പടി സ്‌കൂളിനു സമീപത്തെ വാടക വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കളമശ്ശേരി, എച്ച്എംടി ജങ്ഷന്‍, കങ്ങരപ്പടിയിലെ സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളിലാണ് ഇവര്‍ പ്രധാനമായും വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button