കോട്ടയത്ത് ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് മരണം
NewsKeralaLocal News

കോട്ടയത്ത് ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് മരണം

കോട്ടയം: കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രമീണ്‍ മാണി (24), സംക്രാന്തി സ്വദേശി ആല്‍ബിന്‍ (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. കുമാരനല്ലൂര്‍ – കുടുമാളൂര്‍ റൂട്ടില്‍ കൊച്ചാലും ചുവടിനും വല്യാലിന്‍ ചുവടിനും ഇടയിലാണ് സംഭവം. ഒരു ബൈക്കിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തത്. മൂവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Related Articles

Post Your Comments

Back to top button