മുളവുകാട് നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി
NewsKerala

മുളവുകാട് നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി

മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. മലപ്പുറത്തു നിന്നുമാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

മുളവുകാട് പൊന്നാരിമംഗലം ഭാഗത്ത് താമസിക്കുന്ന അനീറ്റ, ലക്ഷ്മി, റൊമേനിയോ എന്നി കുട്ടികളെയാണ് ഇന്ന് രാവിലെ 8.30 മുതല്‍ കാണാതായത്. രാവിലെ സ്കൂളില്‍ പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയ മൂവരും സ്കൂളിലും തിരികെ വീട്ടിലും എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Post Your Comments

Back to top button