റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്ന് ശാഖകള്‍കൂടി പ്രവര്‍ത്തനം ആരംഭിച്ചു
News

റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്ന് ശാഖകള്‍കൂടി പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്ന് ശാഖകള്‍കൂടി എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആലുവ, പെരുമ്പാവൂര്‍, വടക്കന്‍ പറവൂര്‍ എന്നിവടങ്ങളിലാണ് പുതിയ ശാഖകള്‍ തുറന്നത്. കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാഹുല്‍ ചക്രപാണി മൂന്ന് ശാഖകളുടെയും ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.

പെരുമ്പാവൂരില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ ജവഹര്‍ ടി, കേരള ബ്രാഹ്‌മണ ഉപസഭയുടെ എന്‍ രാമചന്ദ്രന്‍, ടി എം സാദിഖലി, അഡ്വ. സാമ്പന്‍, കെ എസ് മദനകുമാര്‍, കര്‍ഷകനായ പി പി ചന്ദു, ബ്രാഞ്ച് മാനേജര്‍ കെ പി വേണു, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ എസ് ദീപ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്‍, കൃഷി ഓഫിസര്‍ ബി എ ഡാല്‍ട്ടണ്‍, വ്യവസായികളായ സചിത് പൈ, വീരാന്‍ സി ഇബ്രാഹിം, കര്‍ഷക മേഴ്‌സി ജയിംസ് തുടങ്ങിയവര്‍ ആലുവയില്‍ നടന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി. പറവൂരില്‍ സിഇഒ രാജേഷ് രംഗനാഥ് അധ്യക്ഷനായിരുന്നു. വാര്‍ഡ് കൗണ്‍സില്‍ രാജ്കുമാര്‍ ഡി മുഖ്യപ്രഭാഷണം നടത്തി. റീജിണല്‍ മാനേജര്‍ ദീപുമോന്‍ ജോസ്, എച്ച്ആര്‍ മാനേജര്‍ ജിതിന്‍ രവീന്ദ്രന്‍, ബിഡിഎം ഷിന്റോ ജോസ്, എംജി റോഡ് ബ്രാഞ്ച് മാനേജര്‍ ജെവിന്‍, അഖില്‍ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്നിടങ്ങളില്‍കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ റോയര്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ശാഖകളുടെ ആകെ എണ്ണം 40-ലേക്ക് ഉയര്‍ന്നു. ഗ്രാമീണ, അര്‍ദ്ധനഗര പ്രദേശങ്ങളിലെ ദരിദ്രരും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവരുമായ കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും കാര്‍ഷിക, ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വായ്പകളാണ് പ്രധാനമായും സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ഹ്രസ്വകാല നിക്ഷേപ പദ്ധതിയായി 30, 40 തവണകളായി തുക അടയ്ക്കാവുന്ന വിധവും സ്ഥിരനിക്ഷേപം, പ്രതിമാസ നിക്ഷേപം എന്നീ വിഭാഗങ്ങളിലും സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നു.

ടീഷോപ്പ്, മരപ്പണി, മണ്‍പാത്ര നിര്‍മാണം തുടങ്ങിയ കുടില്‍വ്യവസായങ്ങള്‍ക്കും ആടുവളര്‍ത്തല്‍, ചെറുകിട കച്ചവടം എന്നിവയ്ക്കും വായ്പകള്‍ ലഭിക്കും. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയര്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൂടാതെ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനമുണ്ട്.

Related Articles

Post Your Comments

Back to top button