പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ഉണ്ടായ ലൈംഗീകാതിക്രമ കേസില്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍
NewsKeralaCrime

പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ഉണ്ടായ ലൈംഗീകാതിക്രമ കേസില്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍

കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങവെ വാഹനത്തില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകന്‍ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയെന്ന് വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടും പീഡന വിവരം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിനാണ് അറസ്റ്റ്.

ഇവര്‍ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായ അധ്യാപകനെ കഴിഞ്ഞ ദിവസം നാഗര്‍കോവിലില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം പട്ടിമറ്റം സ്വദേശി കിരണ്‍ കുമാറാണ് സംഭവത്തില്‍ അറസ്റ്റിലായത്. എറണാകുളത്ത് ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

Related Articles

Post Your Comments

Back to top button