DeathEditor's ChoiceKerala NewsLatest NewsLocal NewsNews
കുതിരാനിൽ വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു.

തൃശൂര്‍ / കുതിരാനിൽ വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരും, ഒരു കാർ യാത്രക്കാരനുമാണ് മരിച്ചത്. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു. 6.45 ഓടെയായിരുന്നു സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം പൂർണമായും സ്തംഭിച്ചു. പാലക്കാട് നിന്ന് ചരക്കുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്.