അംഗന്‍വാടിയില്‍ പോയില്ലെന്ന് പറഞ്ഞ് മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം; അമ്മൂമ്മയ്‌ക്കെതിരെ കേസ്
KeralaNews

അംഗന്‍വാടിയില്‍ പോയില്ലെന്ന് പറഞ്ഞ് മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം; അമ്മൂമ്മയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: അങ്കണവാടിയിൽ പോകാത്തതിന് മൂന്ന് വയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദ്ദനം. വർക്കല നെട്ടൂരിലാണ് സംഭവം. കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അയല്‍വാസിയായ യുവാവ് മര്‍ദ്ദന ദൃശ്യങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ വർക്കല പോലീസിലും വർക്കല ബ്ലോക്ക് പഞ്ചായത്തിന് കിഴിലുള്ള വനിതാ ശിശു ക്ഷേമ വകുപ്പ് ഓഫീസർക്കും വീഡിയോ സഹിതം പരാതി നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസും ശിശുക്ഷേമ സമിതി അധികൃതരുമെത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും അമ്മൂമ്മയും ബന്ധുവീട്ടിൽ ഒളിവിലാണെന്നാണ് വിവരം.

Related Articles

Post Your Comments

Back to top button