
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച തുകയുടെ കണക്ക് പുറത്ത്. യുഡിഎഫ് സ്ഥാനാര്ഥു ഉമ തോമസ് 3629807 രൂപയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് 3484839 രൂപയും എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 3113719 രൂപയുമാണ് ചിലവഴിച്ചതെന്ന് കലക്ടറേറ്റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നല്കി.
ഉമയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കിയ തുകയില്‍ 2740000 രൂപ പാര്‍ട്ടി നല്‍കിയതാണ്. 413311 രൂപ സംഭാവനയായി ലഭിച്ചു. ജോ ജോസഫിന് പാര്‍ട്ടി വിഹിതം ലഭിച്ചിട്ടില്ല. സംഭാവനയായി 190000 രൂപ ലഭിച്ചു. എ.എന്‍. രാധാകൃഷ്ണന് 1600052 രൂപ പാര്‍ട്ടി നല്കി. മറ്റ് സ്ഥാനാഥികള്‍ ചിലവഴിച്ച തുകയും പുറത്തുവന്നിട്ടുണ്ട്.
മന്മഥന്- 183765, ബോസ്കോ കളമശേരി- 40718, ജോമോന് ജോസഫ്- 15250, അനില്‍ നായര്‍- 28508, സി.പി. ദിലീപ് നായര്‍- 192000. 40 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ ചിലവാക്കാന്‍ കഴിയുന്ന പരമാവധി തുക.
Post Your Comments