തൃശ്ശൂര്‍ സദാചാര കൊലപാതകം: നാല് പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍
NewsKeralaCrime

തൃശ്ശൂര്‍ സദാചാര കൊലപാതകം: നാല് പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വകാര്യ ബസ് ഡ്രൈവര്‍ പഴുവില്‍ കോട്ടം മമ്മസ്രായിലത്ത് സഹാര്‍ (32) മരിച്ച സംഭവത്തില്‍ നാലു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തരാഖണ്ഡില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇവരെ പോലീസ് പിടികൂടിയത്. ചേര്‍പ്പ് സ്വദേശികളായ കൊടക്കാട്ടില്‍ അരുണ്‍, ചിറക്കല്‍ അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് കസ്റ്റഡിയിലായത്. പ്രതികളെ നാളെ വൈകിട്ടോടെ തൃശൂരില്‍ എത്തിക്കുമെന്നാണ് വിവരം.

ചിറയ്ക്കല്‍ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്തുവച്ച് ഫെബ്രുവരി 18നാണ് എട്ടംഗ സംഘം സഹാറിനെ വളഞ്ഞിട്ടു മര്‍ദിച്ചത്. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

Related Articles

Post Your Comments

Back to top button