തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്
NewsKerala

തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് ഒന്നിലധികം തവണ മാറ്റിവയ്ക്കപ്പെട്ട തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് നടത്താന്‍ തീരുമാനം. മഴ ഇല്ലാത്ത സാഹചര്യത്തിലാണിത്. നാല് മണിക്ക് വെടിക്കെട്ട് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

മന്ത്രി കെ. രാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താന്‍ തീരുമാനിച്ചത്. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായി.

പൂരം നാളില്‍ പുലര്‍ച്ച മൂന്നിന് നടക്കേണ്ടതായിരുന്നു വെടിക്കെട്ട്. എന്നാല്‍ മഴ കനത്തതോടെ പലകുറി വെടിക്കെട്ട് മാറ്റിവയ്‌ക്കേണ്ടിവന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രം ഒതുങ്ങിയിരുന്നു. അതിനാല്‍ത്തന്നെ വന്‍ ജന പങ്കാളിത്തമാണ് ഇക്കുറി പൂര നഗരി ദര്‍ശിച്ചത്.

Related Articles

Post Your Comments

Back to top button