Latest NewsNewsTravelWorld

ചൈനയില്‍ ടിബറ്റന്‍ വിമാനത്തിന് തീപിടിച്ചു; ആളപമായമില്ല

ബീജിംഗ്: ചൈനയില്‍ ടിബറ്റന്‍ വിമാനത്തിന് തീപിടിച്ചു. ആളപായമില്ലെന്നാണ് ചൈന ഏവിയേഷന്‍ റിവ്യൂ ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയെന്നും യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണുള്ളതെന്നും ട്വീറ്റില്‍ പറയുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോംഗ് ക്വിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ ടിബറ്റ് എയര്‍ലൈന്‍സ് വിമാനത്തിനാണ് തീ പിടിച്ചത്.

ചോംഗ് ക്വിംഗില്‍ നിന്ന് ടിബറ്റ് സ്വയംഭരണ മേഖലയായ ലാസയിലേക്കുള്ള വിമാനം ജിയാങ്ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയാണുണ്ടായത്. 113 പേരുമായി വിമാനം പറന്നുയരാന്‍ ശ്രമിക്കവേയാണ് തീ പിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ തീവ്രശ്രമമാണ് നടത്തിയത്. വിമാനത്തിന്റെ മുന്‍ഭാഗത്ത് തീ പടര്‍ന്നു. അതിന് മുകളില്‍ പുക ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോകളില്‍ പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് വേഗത്തില്‍ ഓടിപ്പോകുന്നതും നീണ്ട ഹോസുകള്‍ ഘടിപ്പിച്ച ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കുന്നതും കാണിക്കുന്നുണ്ട്.

Related Articles

Back to top button