
ഇടുക്കി: പൊലീസ് സംരക്ഷണയില്‍ പരോളിൽ വീട്ടിലെത്തിച്ചപ്പോൾ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ. രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരക്കല്‍ ജോമോനെയാണ് മൂന്നാർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.ഒരു ലിറ്റര്‍ കള്ള് കുടിക്കണമെന്നുള്ള അതിയായ ആഗ്രഹം തീർക്കാനാണ് പൊലീസിനെ വെട്ടിച്ച് ഓടിയതെന്നാണ് ജോമോൻ പറയുന്നത്.
ഇടുക്കിയിലെ പൊന്മുടിയിൽ താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ കാണാനാണ് ജോമോന് ഒരു ദിവസത്തെ പരോൾ അനുവദിച്ചത്. കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്നും രണ്ട് പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്.ഇവിടെ നിന്ന് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് കൂടെയുണ്ടായിരുന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പൊന്മുടി വനത്തിലേക്ക് പ്രതി രക്ഷപെട്ടത്. പൊന്മുടിക്കടുത്തുള്ള കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.
Post Your Comments