ഇന്ന് ലോക സമാധാന ദിനം
NewsWorld

ഇന്ന് ലോക സമാധാന ദിനം

ഇന്ന് ലോക സമാധാന ദിനം, ലോക സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണിത്. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ലോക വ്യാപകമായി ഈ ദി
നം ആചരിക്കുന്നത്. പരസ്പരം ശത്രുത മനോഭാവം ഇല്ലാതാക്കുക, ലോകം മുഴുവന്‍ സമാധാനം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുവാനുമുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ഐക്യരാഷ്ട്ര സഭയുടെ പൊതുജനസഭ 1981ലാണ് അന്താരാഷ്ട്ര സമാധാന ദിനം അചരിക്കുന്നതായി പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാള ക്യാമ്പുകളും സെപ്റ്റംബര്‍ 21 സമാധാനദിനമായി ആചരിക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷവും ലോക രാജ്യങ്ങള്‍ തമ്മില്‍ ചെറുതും വലുതുമായ യുദ്ധങ്ങള്‍ ഉണ്ടാവുകയും, ഇതിന്റെ ഭാഗമായി രാജ്യങ്ങള്‍ തമ്മില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള മത്സരമുണ്ടാവുകയും തല്‍ഫലമായി കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ യാതൊരുവിധ കാരണവും കൂടാതെ മരണത്തിന് ഇരയാവുകയും ചെയ്തു. ഇതോടെ ജനങ്ങള്‍ക്ക് സ്വസ്തമായി ജീവിക്കുവാന്‍ പറ്റാത്ത സ്ഥിതിയുണ്ടായതിനാലാണ് ജനങ്ങള്‍ക്കിടയില്‍ ലോകസമാധാനം എത്തിക്കുവാനായി ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്.

ലോകത്ത് യുദ്ധങ്ങളും അധിനിവേശങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമാധാന ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ‘വംശീയത അവസാനിപ്പിച്ച് സമാധാനം കെട്ടിപ്പടുക്കുക’ എന്നതാണ് ഈ വര്‍ഷത്തെ സമാധാന ദിനത്തിന്റെ മുദ്രാവാക്യം. വലിയൊരു മഹാമാരി കണക്കെ വംശീയത ലോകത്തെ കീഴടക്കിയിരിക്കുന്നത് തിരിച്ചറിഞ്ഞതുകെണ്ടാണ് ഈ മുദ്രാവാക്യം തെരഞ്ഞെടുത്തിരിക്കുന്നത്. ശാരീരിക വ്യത്യാസങ്ങള്‍, ജാതി, മതം, വംശം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള മേല്‍ക്കോയ്മ സ്ഥാപിക്കലാണ് വംശീയത. ഇതിന്റെ മറ്റൊരു രൂപമാണ് ഇന്ത്യന്‍ ജാതി വ്യവസ്ഥ.

തുല്യവും സുസ്ഥിരവുമായ ലോകത്തിനായി മികച്ചത് വീണ്ടെടുക്കുക എന്നതാണ് 2021ലെ സമാധാന ദിനത്തിന്റെ മുദ്രാവാക്യം. എല്ലാ വര്‍ഷവും ഈ ദിവസം ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നിന്നും സമാധാനത്തിന്റെ മണി മുഴക്കം കോള്‍ക്കാം. ആഫ്രിക്ക ഒഴിച്ചുള്ള മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കുട്ടികള്‍ സംഭാവന ചെയ്ത നാണയങ്ങള്‍ ഉപയോഗിച്ചാണ് ഈ മണി നിര്‍മ്മിച്ചിട്ടുള്ളത്.

വെടിനിര്‍ത്തലിന്റെയും അക്രമരാഹിത്യത്തിന്റെയും ദിനം കൂടിയാണിന്ന്. യുദ്ധ രഹിത ലോകത്തിനായി നമ്മള്‍ ഓരോരുത്തരും പ്രവര്‍ത്തിക്കുകയും ലോക സമാധാനത്തിന്റെ ആവശ്യകത കുട്ടികളിലെത്തിക്കുകയും വേണം. അതിനായി നമുക്കോരോരുത്തര്‍ക്കും കൈകോര്‍ക്കാം.

Related Articles

Post Your Comments

Back to top button