കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശ പോരാട്ടം
NewsSports

കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശ പോരാട്ടം

വയനാട്: കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശ പോരാട്ടം. വയനാട് കല്‍പ്പറ്റയിലെ എംകെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 07:30 ആണ് കിക്ക്ഓഫ്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഗോകുലം ഇന്ന് കളിക്കളത്തില്‍ ഇറങ്ങുന്നത്. പോര്‍ച്ചുഗീസ് പരിശീലകന്‍ പോളോ ജോര്‍ജ് സാന്റോസാണ് മലബാറിയന്‍സിന്റെ മുഖ്യ പരിശീലകന്‍. മൊഹമ്മദന്‍സ് ക്ലബ്ബിനെ ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ജേതാക്കളാക്കിയ നൈജീരിയന്‍ പരിശീലകന്‍ സഹീദ് റാമോനാണ് കേരള യുണൈറ്റഡിന്റെ പരിശീലകന്‍.

കേരള പ്രീമിയര്‍ ലീഗ് ജേതാക്കള്‍ക്ക് അടുത്ത സീസണ്‍ ഐ ലീഗിന്റെ രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടാന്‍ സാധിക്കും. എന്നാല്‍, ഫൈനലിലേക്ക് യോഗ്യത നേടിയ ഗോകുലം കേരള എഫ്സിയുടെ സീനിയര്‍ നിര നിലവില്‍ ഐ ലീഗിന്റെ ഭാഗമാണ്. അതിനാല്‍, ഫൈനലിലേക്ക് യോഗ്യത നേടിയ കേരള യുണൈറ്റഡിന് ഐ ലീഗ് രണ്ടാം ഡിവിഷന്‍ യോഗ്യത ഉറപ്പിച്ചു.

Related Articles

Post Your Comments

Back to top button