പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന്
NewsNationalBusiness

പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന്

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഇന്നും കൂടി ആധാര്‍ നമ്പറുമായി പാന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ 2022 ഏപ്രില്‍ ഒന്നിന് ശേഷം അത് ലിങ്ക് ചെയ്യുന്നതിനുള്ള പിഴ രണ്ട് ഘട്ടമായി നിശ്ചയിച്ചു. 2022 മാര്‍ച്ച് 29ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് സമയപരിധി അവസാനിച്ച് മൂന്ന് മാസത്തിനുള്ളില്‍ പാന്‍- ആധാര്‍ ലിങ്ക് ചെയ്താല്‍ 500 രൂപയാണ് ഈടാക്കുക.

2022 ഏപ്രില്‍ ഒന്നിനും 2022 ജൂണ്‍ 30നും ഇടയില്‍ പാന്‍- ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ലിങ്ക് ചെയ്യുന്നതിന് പിഴയായി 500 രൂപ അടയ്ക്കേണ്ടി വരും. മൂന്ന് മാസത്തിന് ശേഷം പാന്‍- ആധാര്‍ ലിങ്ക് ചെയ്താല്‍ 1000 രൂപ പിഴ ഈടാക്കും. 2023 സാമ്പത്തിക വര്‍ഷത്തിനകം നികുതിദായകര്‍ തന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍, 2023 മാര്‍ച്ച് 31ന് ശേഷം അയാളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. സിബിഡിടി ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ ആധാറുമായി പാന്‍ ലിങ്ക് ചെയ്യാത്തവര്‍ ഇന്ന് ലിങ്ക് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. മ്യൂച്വല്‍ ഫണ്ടുകള്‍, സ്റ്റോക്കുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയില്‍ പാന്‍ കാര്‍ഡ് ഫര്‍ണിഷ് ചെയ്യേണ്ടത് നിര്‍ബന്ധമായതിനാല്‍ ഈ രണ്ട് നടപടികളില്‍ മാത്രമായി പാന്‍ കാര്‍ഡ് ഉടമസ്ഥരുടെ പ്രയാസങ്ങള്‍ അവസാനിക്കില്ല. അസാധുവായ പാന്‍ കാര്‍ഡ് സമര്‍പ്പിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് 1961 ലെ ആദായനികുതി നിയമം സെക്ഷന്‍ 272 എന്‍ പ്രകാരം പതിനായിരം രൂപ പിഴയും ഈടാക്കും.

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്ത വ്യക്തികള്‍ മാര്‍ച്ച് 31ന് ശേഷം ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടി വരും. അതിന് പുറമെ പതിനായിരം രൂപ ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം നല്‍കേണ്ടി വരും. ലിങ്ക് ചെയ്തുവോ എന്നറിയാനായി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റില്‍ കയറി ആധാര്‍ നമ്പറും പാന്‍ നമ്പറും അടിച്ചു കൊടുത്താല്‍ മാത്രം മതി. https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status എന്നതാണ് സൈറ്റ് അഡ്രസ്. https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar എന്ന ലിങ്കില്‍ കയറിയാല്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കും.

Related Articles

Post Your Comments

Back to top button