ഇന്ന് സഭ ചേര്‍ന്നത് 10 മിനുറ്റ്; ചോദ്യോത്തരവേള ഉപേക്ഷിച്ചു
NewsKerala

ഇന്ന് സഭ ചേര്‍ന്നത് 10 മിനുറ്റ്; ചോദ്യോത്തരവേള ഉപേക്ഷിച്ചു

തിരുവനന്തപുരം: പ്രക്ഷുബ്ധങ്ങള്‍ക്ക് ഇടയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും നിയമസഭ പിരിഞ്ഞു. ഇന്ന് പത്ത് മിനുട്ട് നേരം മാത്രമാണ് സഭ ചേര്‍ന്നത്. നിയസഭ സമ്മേളനം ചേര്‍ന്നത് മുതല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചിരുന്നു. വാദികളെ പ്രതികളാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പരാതിക്കാരായ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത് എന്ത് സാഹചര്യത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, ഉടന്‍ തന്നെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ആക്കി. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍, സഭ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഇന്നും പുറത്ത് വിട്ടിട്ടില്ല.

പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും തുടരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള ഉപേക്ഷിച്ചു. പിന്നാലെ, ശ്രദ്ധക്ഷണിക്കലിന്റേയും സബ്മിഷന്റേയും മറുപടി മന്ത്രിമാര്‍ മേശപ്പുറത്ത് വെക്കുകയും സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയിക്കി സഭ പിരിയുകയും ചെയ്തു. ഒന്‍പതു മണിക്ക് ആരംഭിച്ച സഭ പത്ത് മിനിറ്റുകളില്‍ പിരിയുകയായിരുന്നു

Related Articles

Post Your Comments

Back to top button