
ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടന വിരുദ്ധമെന്നും ഹര്‍ജിയില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം നടക്കുന്ന ഞായറാഴ്ച ബദല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നേക്കും. 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
Post Your Comments