മേക്കിങ് വെച്ച് സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരാണ് ഇന്നുള്ളത്; ഇത്തരം ട്രെന്‍ഡുകളുടെ ആയുസ് പരിമിതം- സിദ്ദിഖ്
Entertainment

മേക്കിങ് വെച്ച് സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരാണ് ഇന്നുള്ളത്; ഇത്തരം ട്രെന്‍ഡുകളുടെ ആയുസ് പരിമിതം- സിദ്ദിഖ്

ഇന്നത്തെ സിനിമാ ആരാധകര്‍ കഥക്കോ മികച്ച പ്രകടനങ്ങള്‍ക്കോ അല്ല മറിച്ച് മേക്കിങ്ങിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന് സംവിധായകന്‍ സിദ്ദിഖ്. ‘റാംജി റാവു സ്പീക്കിങ്ങും’ ‘ഗോഡ്ഫാദറു’മെല്ലാം ഒരുക്കുമ്പോള്‍ അത് ആ തലമുറക്ക് വേണ്ടി മാത്രമായി ചെയ്ത സിനിമകളാണ്. എന്നാല്‍ ആസിനിമകള്‍ തലമുറകള്‍ താണ്ടി ഇന്നും സ്വീകരിക്കപ്പെടുന്നു. പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നു. ആ സിനിനമകള്‍ അന്നത്തെ കാലഘട്ടവും കടന്നു വന്നു എന്നുള്ളത് ഒരു മഹാഭാഗ്യമാണ്. അതിന് കാരണം ആ കാലഘട്ടത്തിലെ സിനിമകള്‍ക്ക് ശക്തമായ കഥകള്‍ ഉണ്ടായിരുന്നുവെന്നതാണ്. ഇന്ന് പ്രേക്ഷകന്‍ സിനിമയുടെ മേക്കിങ്ങിന് പിന്നാലെ പോകുന്നു. ഈ ട്രെന്‍ഡുകള്‍ക്ക് അല്‍പ്പായുസ് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്നത്തെ സിനിമയ്ക്ക് വലിയ ഡെപ്ത് ഉണ്ടായിരുന്നു. ഇന്ന് ഡെപ്ത് ഉള്ള സിനിമകള്‍ ഇല്ല എന്നല്ല. ഇന്ന് സിനിമാ രംഗത്ത് നല്ല മിടുക്കന്മാരായ സംവിധായകരും എഴുത്തുകാരുമുണ്ട്. നല്ല സിനിമകളും ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇന്നത്തെ പ്രേക്ഷകന്‍ സിനിമയെ അംഗീകരിക്കുന്നത് അതിന്റെ കണ്ടന്റ് വെച്ചോ, അല്ലെങ്കില്‍ പെര്‍ഫോമന്‍സ് വെച്ചോ, എത്ര കാലം നിലനില്‍ക്കും എന്നത് വെച്ചോ അല്ല. മേക്കിങ്ങ്, സ്‌റ്റൈലൈസേഷന്‍ ഇതൊക്കെയാണ് ഇന്നത്തെ പ്രേക്ഷകന്‍ വലിയ കാര്യമായി എടുക്കുന്നത്. അതിനൊന്നും അധികം ആയുസില്ല’, സിദ്ദിഖ് അഭിപ്രായപ്പെട്ടു.

‘ഞാന്‍ ബോഡിഗാര്‍ഡ് ഹിന്ദിയില്‍ എടുക്കുമ്പോള്‍ അവിടെ മേക്കിങ്ങിന്റെ ഒരു കാലമായിരുന്നു. കാവലന്‍ തമിഴില്‍ എടുക്കുമ്പോള്‍ അവിടെ സ്‌റ്റൈലൈസ്ഡ് സിനിമകളുടെ കാലമാണ്. ആ സിനിമകള്‍ക്ക് ഇടയിലാണ് വളരെ സിംപിള്‍ ആയെടുത്ത ബോഡിഗാര്‍ഡും കാവലനും ഹിറ്റായത്. ഇപ്പോള്‍ അവിടെ മേക്കിങ് കൊണ്ട് മാത്രം ഒരു സിനിമയും ഓടുന്നില്ല. കണ്ടന്റ് കൂടിയുള്ള സിനിമകള്‍ മാത്രമാണ് ഓടുന്നത്’, എന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button