Kerala NewsLatest NewsNews

തക്കാളിപ്പനി: കേരള അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കി

വാളയാര്‍: കേരളത്തില്‍ തക്കാളിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന.

വാളയാര്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത്. കുഞ്ഞുങ്ങളുടെ ശരീരതാപനില ഉള്‍പ്പെടെ പരിശോധിച്ചശേഷമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. വൈറസ് ജന്യ രോഗമായ തക്കാളിപ്പനി അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പിടിപെടുന്നത്.

അതേസമയം, തക്കാളിപ്പനി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആര്യങ്കാവ്, അഞ്ചല്‍, നെടുവത്തൂര്‍ മേഖലകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായിട്ടുണ്ട്.

Related Articles

Back to top button