കൊളുക്ക്മല യാത്ര സുരക്ഷിതമാക്കാന്‍ ടൂറിസം വകുപ്പ്
NewsKeralaTravel

കൊളുക്ക്മല യാത്ര സുരക്ഷിതമാക്കാന്‍ ടൂറിസം വകുപ്പ്

മൂന്നാര്‍: ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാണ് മൂന്നാര്‍. നിരവധി സ്ഥലങ്ങളാണ് മൂന്നാറില്‍ കാണാനുള്ളത്. അത് കൊണ്ട് തന്നെ ഏത് സമയത്തും ടൂറിസ്റ്റുകള്‍ എത്തിപ്പെടുന്ന സ്ഥലമാണ് മൂന്നാര്‍. മൂന്നാറിലെ ടൂറിസം സ്ഥലങ്ങളില്‍ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സ്ഥലമാണ് കൊളുക്ക് മല. ദുര്‍ഘടമായ പാതിയിലൂടെ ഓഫ് റോഡ് ഡ്രൈവിംഗിലൂടെ മാത്രമെ കൊളുക്ക് മലയില്‍ എത്തിച്ചേരാനാകു. അത് കൊണ്ട് തന്നെ പരിശീലനം സിദ്ധിച്ച ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് കൊളുക്ക് മലയുടെ മുകളിലേക്ക് വാഹനവുമായി പോകാനാകു.

വലിയ ടൂറിസം സാധ്യതയുള്ള മേഖലയായതിനാല്‍ കൊളുക്കുമലയിലേക്കുള്ള യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ടൂറിസം വകുപ്പ് നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി ചിന്നക്കനാലില്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കി. അപകടകരമായ വിധത്തില്‍ ജീപ്പ് ഓടിച്ചാന്‍ വാഹനം ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നതുള്‍പ്പടെയുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുക. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമാണ് കൊളുക്കുമലയിലേത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 8000 അടി ഉയരത്തിലാമ് കൊളുക്ക് മല വ്യൂ പോയിന്റ്. ഇവിടെ നിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും അതി ഗംഭീരമാണ്.

ഇവിടെ നിന്നുള്ള സൂര്യോദ്യം കാണാനും. കാലാവസ്ഥ ആസ്വദിക്കാനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. അടുത്തകാലത്തായി സഞ്ചാരികളുടെ കേരളത്തിലെ പറുദീസയായി മാറിയ സ്ഥലമാണ് കൊളുക്ക് മല. സൂര്യനെല്ലിയില്‍ നിന്നും ഓഫ് റോഡ് ജീപ്പുകളാണ് കൊളുക്കുമലയിലേക്ക് സര്‍വീസ് നടത്തുന്നത്. ഓഫ് റോഡ് ഡ്രൈവിങ്ങില്‍ മൂന്ന് വര്‍ഷത്തെ പരിചയമുള്ള ഡ്രൈവര്‍മാര്‍ക്കാണ് ഇവിടെ ജീപ്പ് ഓടിക്കാന്‍ അനുമതിയുള്ളത്. കൊവിഡ് ബാധയ്ക്ക ശേഷം വീണ്ടും മൂന്നാറിലെയും കൊളുക്ക് മലയിലെയും ടൂറിസം ഉണര്‍ന്നിരിക്കുകയാണ്.

എന്നാല്‍ ചില ജീപ്പ ഡ്രൈവര്‍മാര്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ജീപ്പ് ഓടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി സ്വീകരിക്കാന്‍ ദേവികുളം എംഎല്‍എയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചത്. കൃത്യമായ രേഖകളുള്ള 160 ജീപ്പുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു ട്രിപ്പിനായി ഏപ്രില്‍ മുതല്‍ രണ്ടായിരം രൂപയില്‍ നിന്നു 2500 രൂപയായി നിരക്ക് വര്‍ദ്ധിപ്പിക്കും. രാവിലെ നാല് മണിമുതല്‍ വൈകിട്ട് അഞ്ചര വരെയാണ് സന്ദര്‍ശന സമയം.

Related Articles

Post Your Comments

Back to top button