BusinessEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ആമസോണിന് വിലക്ക് ഏർപ്പെടുത്തണമെന്ന് വ്യാപാര സംഘടന.

മുംബൈ / വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിലയും ഉല്‍പ്പാദിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങുന്ന നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഓണ്‍ലൈന്‍ വ്യാ പാരശൃംഖലയായ ആമസോണിനെ വിലക്കണമെന്ന ആവശ്യവുമായി വ്യാപാര സംഘടന രംഗത്ത്. ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ആവശ്യപ്പെടുന്നത്.
2011ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ പ്രകാരം ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വിലയും ഉല്‍ പ്പാദിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങ ള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു. ആദ്യ കുറ്റകൃത്യമെന്ന നിലയില്‍ നിയമം അനുസരിച്ച് 25000 രൂപയാണ് ആമസോണിനു പിഴയിട്ടത്. അതേസമയം, ഇഅക്കാര്യത്തിൽ ഫ്ലിപ്പ്കാര്‍ട്ടിന് പിഴയി ട്ടിരുന്നില്ല.
ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍, ഇല ക്ട്രോണിക് നെറ്റ്വര്‍ക്കില്‍ എല്ലാ വിവരങ്ങളും പ്രദര്‍ശി പ്പിച്ചിട്ടു ണ്ടെന്ന് ഫ്ലിപ്പ്കാര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ആമസോണ്‍ ഡവലപ്മെന്റ് സെന്റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉറപ്പാക്ക ണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. പിഴ മാത്രം ഈടാക്കുന്നത് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് പറയുന്നത്. വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാ കാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്റെ നിയമവ്യ വസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button