DeathLatest NewsNationalNews

ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിക്കാനീര്‍- ഗോഹട്ടി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. പന്ത്രണ്ടോളം ബോഗികളാണ് പാളം തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 5.15ന് ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ മൈനാഗുരിക്ക് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് പാറ്റ്‌ന വഴി അസമിലെ ഗോഹട്ടിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റിയ ബോഗികള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി കിടക്കുന്നത് അവിടെനിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തിന് എത്തിയത്. റെയില്‍വെ പോലീസും ദേശീയ ദുരന്തനിവരാണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Related Articles

Back to top button