യാത്രകള്‍ക്ക് അറുതിയില്ല; വിജയന്‍ ചേട്ടന്റെ അദൃശ്യസാന്നിധ്യത്തില്‍ മോഹന ജപ്പാനിലേക്ക്
NewsKeralaTravel

യാത്രകള്‍ക്ക് അറുതിയില്ല; വിജയന്‍ ചേട്ടന്റെ അദൃശ്യസാന്നിധ്യത്തില്‍ മോഹന ജപ്പാനിലേക്ക്

കൊച്ചി: കടവന്ത്രയിലെ ബാലാജി ചായക്കടയില്‍ നിന്നും ലോകം മുഴുവന്‍ ചുറ്റി പ്രശസ്തരായ വിജയന്‍- മോഹന ദമ്പതികളിലെ മോഹന ജപ്പാനിലേക്കുള്ള യാത്രയുടെ തയാറെടുപ്പിലാണ്. ജീവിതയാത്ര പൂര്‍ത്തിയാക്കിയ വിജയന്‍ മടങ്ങി നാല് മാസങ്ങള്‍ക്ക് ശേഷമാണ് മോഹന ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റാന്‍ ജപ്പാനിലേക്ക് യാത്ര തിരിക്കുന്നത്.

ജപ്പാന്‍ ടൂര്‍ എന്ന ആഗ്രഹം ബാക്കിവച്ചായിരുന്നു വിജയന്റെ നിര്യാണം. എന്നാല്‍ ഭര്‍ത്താവിന്റെ ആഗ്രഹപൂര്‍ത്തീകരണം തന്റെ ജീവിതലക്ഷ്യമാക്കിയാണ് മോഹന നിറവേറ്റുന്നത്. ആഗ്രഹങ്ങള്‍ മനസില്‍ വച്ചുപൂട്ടാനുള്ളതല്ല, മറിച്ച് സാധിച്ചെടുക്കാനുള്ളതാണെന്ന് തെളിയിച്ച ദമ്പതികളാണ് വിജയനും ഭാര്യ മോഹനയും.

തന്റെ ചെറിയ ചായക്കടയില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് ലോകം കാണാനായി മാറ്റിവച്ചാണ് ഇവര്‍ രാജ്യങ്ങളോരോന്നും പോയി കണ്ടുവന്നത്. ലോകയാത്രയ്ക്ക് നിരവധി പേര്‍ക്ക് പ്രചോദനമായി മാറിയിട്ടുണ്ട് ഇവരെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

Related Articles

Post Your Comments

Back to top button