സീറ്റ് ബെൽറ്റിടാതെ യാത്ര, ഇൻസ്റ്റാഗ്രാം വീഡിയോ വിനയായി; ഋഷി സുനകിന് പിഴ ഈടാക്കി പൊലീസ്
NewsWorld

സീറ്റ് ബെൽറ്റിടാതെ യാത്ര, ഇൻസ്റ്റാഗ്രാം വീഡിയോ വിനയായി; ഋഷി സുനകിന് പിഴ ഈടാക്കി പൊലീസ്

ലണ്ടൻ: വീഡിയോ ചിത്രീകരിക്കുമ്പോൾ സീറ്റ് ബെൽറ്റിടാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പൊലീസ് പിഴയിട്ടു. ലങ്കാഷെയർ പൊലീസാണ് പ്രധാനമന്ത്രിക്ക് പിഴ ഈടാക്കിയത്. ‘ലങ്കാഷെയറിൽ യാത്രക്കാരന്‍ കാറിൽ സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലണ്ടനിൽ നിന്നുള്ള 42 കാരനായ ഒരു വ്യക്തിക്ക് നിശ്ചിത പിഴ ഈടാക്കിയെന്ന് ‘ ലങ്കാഷെയർ പൊലീസ് ട്വിറ്ററിൽ അറിയിച്ചു

സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ 100 പൗണ്ടാണ് (ഏകദേശം 10,000 രൂപ) പിഴ ഈടാക്കുന്നത്. കേസ് കോടതിയില്‍ എത്തിയാല്‍ പിഴ 500 പൗണ്ടായി ഉയരും. സര്‍ക്കാരിലിരിക്കെ ഇത് രണ്ടാം തവണയാണ് സുനകിന് നിശ്ചിത പിഴ നോട്ടീസ് ലഭിക്കുന്നത്. കൊവിഡ് ലോക്‌ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ചതിനും മുമ്പ് പിഴ ഈടാക്കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button