ട്രഷറി തട്ടിപ്പ്,ബിജുലാലിനെ പൊലീസ് പൊക്കി.

തിരുവന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിൽനിന്നു 2 കോടി രൂപ തട്ടിയ കേസിൽ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ പൊലീസ് അറസ്റ്റു ചെയ്തു. ബിജുലാൽ തന്റെ അഭിഭാഷകന്റെ വീട്ടിൽ വച്ച് രാവിലെ ഒരു ചാനലുമായി അഭിമുഖം നടത്തിയ ശേഷം അഭിഭാഷകനുമൊത്ത് കീഴടങ്ങാൻ കോടതിയിലേക്ക് പോകും വഴിയായിരുന്നു അറസ്റ്റ്.
കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പോലീസിനെ പിടികൂടുന്നത്. ബിജുലാൽ തമിഴ്നാട് അതിർത്തിയിലെ ബന്ധു വീട്ടിലേക്ക് കടന്നതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ടായിരുന്നു. വഞ്ചിയൂർ സബ് ട്രഷറിയിൽ കലക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽനിന്നു 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഓൺലൈൻ വഴി കൈമാറി തട്ടിപ്പു നടത്തി എന്നതാന് ബിജുലാനിനെതിരെയുള്ള കേസ്. ട്രഷറി തട്ടിപ്പു പുറത്തായതോടെ ശനിയാഴ്ച വൈകിട്ടു വീട്ടിൽ ഫോൺ ഉപേക്ഷിച്ചു സ്ഥലം വിടുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ചൊവാഴ്ച ജാമ്യാപേക്ഷ നൽകിയതോടെയാണ് ബിജുലാലിനെ പിടികൂടാൻ പൊലീസിന് വഴിയൊരുങ്ങുന്നത്.