തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
NewsNational

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: കാലിക്കടത്ത് കേയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സിബിഐ നടപടി. തൃണമൂലിന്റെ ബിര്‍ഭൂം ജില്ലാ അധ്യക്ഷനായ അനുബ്രതയെ ബോല്‍പുറിലെ വീട്ടിലെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. വസതിയിലെത്തിയ സിബിഐ സംഘം ഒരുമണിക്കൂറോളം അനുബ്രതയെ ചോദ്യം ചെയ്യ്തു. സിആര്‍പിഎഫ് സംഘത്തിന്റെ അകമ്പടിയോടെ ആയിരുന്നു അറസ്റ്റ്

. ചോദ്യം ചെയ്യലിന് ഹാജരാജരാകാന്‍ മൊണ്ടാല്‍ രണ്ടാഴ്ചത്തെ സമയം ചോദിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റിന് മുമ്പ് അനുബ്രത മൊണ്ടാലക്ക് സിബിഐ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈയാഴ്ച രണ്ടുതവണ മൊണ്ടാല്‍ സിബിഐക്ക് മുമ്പാകെ ഹാജരായില്ല. മൊണ്ടാലിന്റെ അടുത്ത സഹായികളുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സൈഗാള്‍ ഹുസയ്നെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മുമ്പ് രണ്ടുതവണയാണ് മൊണ്ടാലിനെ സിബിഐ ചോദ്യം ചെയ്തത്. കന്നുകാലിക്കടത്ത് കേസില്‍ പതിനൊന്നു പേര്‍ക്ക് എതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മൊണ്ടാലിന്റെ ബോഡി ഗാര്‍ഡിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയില്‍ അഴിമതി കാണിച്ച കേസില്‍ തൃണമൂല്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയെയും അദ്ദേഹത്തിന്റെ സുഹൃത്ത് അര്‍പിത മുഖര്‍ജിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Post Your Comments

Back to top button