
വാഷിങ്ടണ്‍: നീണ്ട രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം യൂട്യൂബിലും ഫേസ്ബുക്കിലും സജീവമാകാനൊരുങ്ങി യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുനഃസ്ഥാപിച്ച തന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ട്രംപ് ആദ്യത്തെ പോസ്റ്റ് പങ്കുവെച്ചു. ‘ഞാന്‍ തിരിച്ചെത്തി’ എന്നായിരുന്നു ട്രംപിന്റെ ആദ്യത്തെ പോസ്റ്റ്. യുഎസ് കാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്നായിരുന്നു ട്രംപിനെ യൂട്യൂബില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വിലക്കിയത്.2016 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ട്രംപ് നടത്തിയ പ്രസംഗവും പോസ്റ്റിനോടൊപ്പം പങ്കുവെച്ചു. നിങ്ങളെ കാത്തിരിപ്പിച്ചതില്‍ ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments