
എറണാകുളം: എറണാകുളം കളമശ്ശേരിയില്‍ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് സ്വദേശിയായ ജുനൈസ്, നസീബ് എന്നവരാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ജുനൈസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
കളമശ്ശേരിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ജുനൈസ് മലപ്പുറത്ത് നിന്നും ആണ് പിടിയിലായത്. ഇറച്ചി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജുനൈസ് ഇയാള്‍ക്കെതിരെ 328 വകുപ്പ് പ്രകാരം ജാമ്യമില്ല കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജുനൈസിന്റെ സുഹൃത്തും സഹായിയുമായ നസീബിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി ഇറച്ചി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് നസീബ്.
Post Your Comments